സമസ്ത സെന്റിനറി; ജില്ല മിഹ്‌റാബ് സംഗമം ശ്രദ്ദേയമായി

Oct 3, 2026 - 21:14
സമസ്ത സെന്റിനറി; ജില്ല മിഹ്‌റാബ് സംഗമം ശ്രദ്ദേയമായി

കാസര്‍കോഡ്: സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മിഹ്‌റാബ് ഖതീബ് ഇമാം സംഗമം പ്രൗഢമായി. ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജില്ല പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ അനസ് അമാനി പുഷ്പഗിരി, കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി സുലൈമാന്‍ കരവെള്ളൂര്‍ വിഷയാവതരണം നടത്തി. സഅദിയ്യ സനദ് ദാന സ്വാഗതസംഘം കണ്‍വീനര്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി സഅദിയ്യ സമ്മേളന സന്ദേശം നല്‍കി. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സെന്റിനറി പദ്ദതികള്‍ വിശദീകരിച്ചു. മൂസല്‍ മദനി തലക്കി പ്രാര്‍ത്ഥന നടത്തി. 

എ.ബി മൊയ്തു സഅദി ചേരൂര്‍, വി.സി അബ്ദുല്ല സഅദി, മുഹ് യിദ്ദീന്‍ സഖാഫി ബൊള്‍മാര്‍, സി.പി അബ്ദുല്ല ഹാജി ചെരുമ്പ, ബഷീര്‍ പുളിക്കൂര്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് മാണിക്കോത്ത്, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ബഷീര്‍ മങ്കയം സംബന്ധിച്ചു. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0