65-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കൊച്ചിയിൽ: മറൈൻ ഡ്രൈവ് പ്രധാന വേദിയാകും
കൊച്ചി: 65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. വരുന്ന ജനുവരി 4 മുതൽ 8 വരെയാണ് കലാമേള നടക്കുക. കൊച്ചി മറൈൻ ഡ്രൈവാണ് കലോത്സവത്തിന്റെ പ്രധാന വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ 27 വേദികളിലായി ആയിരക്കണക്കിന് പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുക.
കഴിഞ്ഞ തവണ തൃശൂരിൽ വെച്ചായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവം സംഘടിപ്പിച്ചത്. 1028 പോയിന്റുകൾ നേടി കണ്ണൂർ ജില്ല സ്വർണ്ണക്കപ്പ് കരസ്ഥമാക്കിയപ്പോൾ തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്‌കൂളുകളുടെ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ്. ആണ് കിരീടം ചൂടിയത്.
സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് വെച്ച് നടക്കും. കോഴിക്കോട് എന്.ഐ.ടി ഗ്രൗണ്ടാണ് കായികമേളയുടെ പ്രധാന വേദിയാകുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0