കാസർകോട് കുഴൽക്കിണർ ഡ്രില്ലിംഗ് യന്ത്രം മറിഞ്ഞ് അപകടം: രണ്ട് തൊഴിലാളികൾക്ക്‌ ദാരുണാന്ത്യം

Oct 3, 2026 - 08:52
കാസർകോട് കുഴൽക്കിണർ ഡ്രില്ലിംഗ് യന്ത്രം മറിഞ്ഞ് അപകടം: രണ്ട് തൊഴിലാളികൾക്ക്‌ ദാരുണാന്ത്യം

കാസർകോട്: വെസ്റ്റ് എളേരി വരക്കാട്ട് കുഴൽക്കിണർ ഡ്രില്ലിംഗ് യന്ത്രം നിയന്ത്രണം വിട്ട് വീടിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ ദേവേന്ദ്ര, ഹരത്തിസ്വാമി മനോജ് എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ജോലി പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഡ്രില്ലിംഗ് വാഹനം വലിയ വളവും കുത്തനെയുള്ള ഇറക്കവുമുള്ള റോഡിൽ വെച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് സമീപത്തെ ജെയ്സൺ എന്നയാളുടെ വീടിന് നേരെ വാഹനം ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു.
അപകടസമയത്ത് ജെയ്സണും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പ്രദേശവാസികളും പൊലീസും ഉടനടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 1
Wow Wow 1