ആത്മീയ നിറവിൽ ഇച്ചിലങ്കോട് പച്ചമ്പള മഖാം ഉറൂസ്; സമാപനം 29-ന്

Nov 23, 2026 - 11:36
ആത്മീയ നിറവിൽ ഇച്ചിലങ്കോട് പച്ചമ്പള മഖാം ഉറൂസ്; സമാപനം 29-ന്

കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള ഫഖീർ വലിയുല്ലാഹി മഖാം ഉറൂസിൽ പങ്കെടുക്കാൻ വിശ്വാസികളുടെ വൻ പ്രവാഹം. മഖാം സിയാറത്തിനും രാത്രികാല മതപ്രഭാഷണങ്ങൾക്കും പുറമെ, പ്രദേശത്തെ ചരിത്രപ്രാധാന്യമുള്ള ഗുഹകൾ സന്ദർശിക്കാനും ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പതാക ഉയർത്തിയതോടെയാണ് ഉറൂസ് ചടങ്ങുകൾക്ക് തുടക്കമായത്. ഓരോ ദിവസവും വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ നഗരിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 

മഖാമിന് ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന അഞ്ച് വ്യത്യസ്ത ഗുഹകളും, ബാവ ഫഖീർ വലിയുല്ലാഹി അംഗസ്നാനം നടത്തിയതായി വിശ്വസിക്കപ്പെടുന്ന സ്ഥലവുമാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്. ഉറൂസിന് മുന്നോടിയായി പുരാവസ്തു വകുപ്പ് അധികൃതർ ഈ ഗുഹകളിൽ സന്ദർശനം നടത്തിയിരുന്നു. 

തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. വരും ദിവസങ്ങളിലും പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മതപ്രഭാഷണങ്ങൾ, സ്വലാത്ത് മജ്‌ലിസുകൾ, ആത്മീയ സംഗമങ്ങൾ തുടരും. ഈ മാസം 29-നാണ് ഉറൂസ് സമാപനം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0