സഅദിയ്യ ശരീഅത്ത് കോളേജ് ഫെസ്റ്റ് 'മുനാഫസ'യ്ക്ക് തുടക്കമായി
ദേളി: 'ഷീ ഇൻ ശരീഅ: ബിയോണ്ട് ദി നരേറ്റീവ്‌സ്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നാല് ദിവസങ്ങളിലായി നടക്കുന്ന സഅദിയ്യ ശരീഅത്ത് കോളേജ് ഫെസ്റ്റ് 'മുനാഫസ'യ്ക്ക് തുടക്കമായി. സഅദിയ്യ സെക്രട്ടറി കെ.പി. ഹുസൈൻ സഅദി കെ.സി. റോഡിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ എ.പി. അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈൽ ഹാദി പാനൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഉബൈദുള്ള സഅദി അൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.
കെ.കെ. ഹുസൈൻ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്ഗർ ബാഖവി, ജാഫർ സഅദി അച്ചൂർ, അസീസ് സഅദി, മഹ്‌മൂദ് നിസാമി കൊൽക്കത്ത എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. സൈഫുദ്ദീൻ സഅദി നെക്രാജെ, ഇസ്ഹാഖ് ഫൈസി ശിറിയ, അബ്ദുൽ റഹ്‌മാൻ സഅദി തുവ്വൂർ, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്ല ഫൈസി മൊഗ്രാൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അബ്ദുള്ള അയ്യൂബി സ്വാഗതവും ഷാഹിദ് ചുഴലി നന്ദിയും പറഞ്ഞു. നാല് ദിവസം നീണ്ടുനിൽക്കുന്ന കലാ-സാഹിത്യ-വൈജ്ഞാനിക മത്സരങ്ങൾക്ക് ശേഷം ഫെസ്റ്റ് ബുധനാഴ്ച സമാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0