'അൽ ഖലം 7.0' മള്ഹർ ഫെസ്റ്റിന് പ്രൗഢസമാപ്തി; ടീം ട്രോപ്പ അൽ ബിറൂനി ജേതാക്കൾ
മഞ്ചേശ്വരം: നാലു ദിവസം നീണ്ടുനിന്ന മഞ്ചേശ്വരം മള്ഹർ വിദ്യാർത്ഥി ഫെസ്റ്റ് 'അൽ ഖലം 7.0'-ന് പ്രൗഢസമാപ്തി. "ഖലം ടു ഹൊറൈസൺ" എന്ന പ്രമേയത്തിൽ വൈജ്ഞാനിക വളർച്ചയെയും സാങ്കേതിക മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തി നടന്ന ഫെസ്റ്റിൽ മൂന്ന് ടീമുകളിലായി 140-ലധികം മത്സരങ്ങളിൽ നൂറ്റമ്പതോളം വിദ്യാർത്ഥികൾ മാറ്റുരച്ചു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ടീം ട്രോപ്പ അൽ ബിറൂനി ജേതാക്കളായി.
സമാപന ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. മർകസ് നോളേജ് സിറ്റിയിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടിയ മള്ഹർ പൂർവ്വ വിദ്യാർത്ഥി അഷ്റഫ് സഖാഫി അൽ മള്ഹരി, എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'തസ്നീഫ്' മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മള്ഹർ ദഅവ വിദ്യാർത്ഥി ഹവാസ് വിട്ല, മർകസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സഅദ് പാട്രകോടി എന്നിവരാണ് ആദരവിന് അർഹരായത്.
സമാപന സംഗമം സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദിയുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുസ്തഫ സിദ്ദീഖി മമ്പുറം, ഉമറുൽ ഫാറൂഖ് മദനി മച്ചമ്പാടി, ഹസൻ സഅദി അൽ അഫ്ളലി പുഞ്ചാവി, സുബൈർ സഖാഫി വട്ടോളി, സിദ്ദീഖ് സഅദി തൗടുഗോളി, റഊഫ് മിസ്ബാഹി ബദിയടുക്ക, ത്വയ്യിബ് സഅദി കുന്നുംപുറം, ശംസുദ്ദീൻ അഹ്സനി, അനീസ് സഖാഫി അൽ മള്ഹരി കബക, റാഷിദ് സഖാഫി അൽ മള്ഹരി പുത്തൂർ, അൻസാർ സഖാഫി അൽ മള്ഹരി കാട്ടിപ്പള്ള, ശുഹൈബ് സഖാഫി അൽ മള്ഹരി ചള്ളങ്കയം, അഡ്വ. ഹസൻ കുഞ്ഞി, മുസ്തഫ കടമ്പാർ, സിയാദ് മാഷ് മുട്ടം, ഇംതിയാസ് മാഷ് പൊസോട്ട്, ലത്തീഫ് കാറോട എന്നിവർ ആശംസകൾ നേർന്നു. നിരവധി രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു. സിയാദ് ഉള്ളാള സ്വാഗതവും ഇസ്ഹാഖ് പൊയ്യത്തബയൽ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
5
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0