സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്; പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പുതിയ പ്രസിഡന്റായി സുൽത്താനുൽ ഉലമാ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. ബോർഡ് പ്രസിഡന്റായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗത്തെത്തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് ഈ നിയമനം.
ഖലമുൽ ഇസ്‌ലാം കോടമ്പുഴ അബ്ദുറഹ്മാൻ ബാവ മുസ്‌ലിയാരാണ് പുതിയ ജനറൽ സെക്രട്ടറി. ട്രഷററായി സയ്യിദ് കുമ്പോൽ ആറ്റക്കോയ തങ്ങൾ തുടരും. കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയിൽ ചേർന്ന വിദ്യാഭ്യാസ ബോർഡ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
യോഗത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ് സ്വാഗതവും പ്രൊഫ. കെ.എം.എ. റഹിം നന്ദിയും രേഖപ്പെടുത്തി. സി.പി. സൈതലവി മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ.പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, സി. മുഹമ്മദ് ഫൈസി, ടി. അബൂഹനീഫൽ ഫൈസി തെന്നല, വി.പി.എം. ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0