സഅദിയ്യ ശരീഅത്ത് കോളേജ് ‘മുനാഫസ' ഫെസ്റ്റ് പ്രഖ്യാപനമായി

Oct 3, 2026 - 11:51
Oct 3, 2026 - 11:52
സഅദിയ്യ ശരീഅത്ത് കോളേജ് ‘മുനാഫസ' ഫെസ്റ്റ് പ്രഖ്യാപനമായി

ദേളി: ജാമിഅ: സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന ‘മുനാഫസ്സ 2026’ നവംബർ 15, 16, 17, 18 തീയതികളിൽ കോളേജ് ക്യാംപസിൽ വിവിധ പരിപാടികളോടെ ഫെസ്റ്റ് നടക്കും. സഅദുൽ ഉലമ മാണിക്കോത്ത് ഉസ്താദ് പ്രഖ്യാപനം നടത്തി. പ്രഖ്യാപന ചടങ്ങിൽ സയ്യിദ് ഇസ്മായിൽ ഹാദി തങ്ങളുടെ പ്രാർഥന നടത്തി. ശരീഅത്ത് കോളേജ് വൈസ് പ്രിൻസിപ്പൽ കെ.കെ. ഹുസൈൻ ബാഖവി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, ഉബൈദുള്ള സഅദി ഉസ്താദ്, അബ്ദുറഹ്മാൻ സഅദി തുവ്വൂർ, അബ്ദുള്ള സഅദി ചിയ്യൂർ, ഇസ്ഹാഖ് ഫൈസി, അബ്ദുള്ള ഫൈസി, ലത്തീഫ് സഅദി, അലി അസ്ഹർ ബാഖവി, ജാഫർ സഅദി, സൈഫുദ്ദീൻ സഅദി, അസീസ് സഅദി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0