ഫിഹ്'രിയ്യ ഇസ്ലാമിക് ആർട്സ് ഫെസ്റ്റ് സമാപിച്ചു

Sep 30, 2026 - 11:47
ഫിഹ്'രിയ്യ ഇസ്ലാമിക് ആർട്സ് ഫെസ്റ്റ് സമാപിച്ചു

ദേളി: സഅദിയ്യ അറബിക് കോളേജ് സംഘടിപ്പിച്ച നാലുദിവസത്തെ ഫിഹ്'രിയ്യ ഇസ്ലാമിക് ആർട്സ് ഫെസ്റ്റ് പ്രൗഢമായി സമാപിച്ചു. ഫെസ്റ്റിൽ ഇസ്ലാമിക സംസ്കാരം, കല, സർഗാത്മകത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വൈവിധ്യമാർന്ന മത്സരങ്ങളാണ് അരങ്ങേറിയത്. വിദ്യാർത്ഥികളുടെ കലാവാസനകൾ പ്രകടമാക്കുന്നതിനും ഇസ്ലാമിക പൈതൃകത്തോടുള്ള അവബോധവും കലാസ്വാദനവും വളർത്തുന്നതിനും ഫെസ്റ്റ് മികച്ച വേദിയൊരുക്കി.

സമാപന സെഷൻ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഡോ. സ്വലാഹുദ്ദീൻ അയ്യൂബി, അബ്ദുൽ ഹമീദ് മാസ്റ്റർ, അലി സഅദി പൂച്ചക്കാട് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0