ദുജ്വാൻ ചുഴലിക്കാറ്റ്: ജപ്പാനിൽ കനത്ത നാശനഷ്ടം; ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു
ടോക്യോ: ജപ്പാനിൽ റെക്കോർഡ് മഴയും കനത്ത നാശനഷ്ടവും വിതച്ച് 'ദുജ്വാൻ' (Dujuan) സൂപ്പർ ടൈഫൂൺ ആഞ്ഞടിക്കുന്നു. ശക്തമായ കാറ്റിലും കനത്ത മഴയിലും തലസ്ഥാനമായ ടോക്യോ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകൾ പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് 16 ലക്ഷത്തിലധികം ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.
സെപ്റ്റംബർ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ഒറ്റദിവസം കൊണ്ട് പെയ്തതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജനങ്ങൾക്ക് മണ്ണിടിച്ചിൽ, പ്രളയ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കനത്ത കാറ്റിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണതിനെ തുടർന്ന് അമ്പതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി ജപ്പാൻ എയർലൈൻസ്, ഓൾ നിപ്പോൺ എയർവേസ് എന്നിവയുടെ 275-ലധികം വിമാന സർവീസുകൾ റദ്ദാക്കി. ടോക്യോയിലെയും സമീപ പ്രവിശ്യകളിലെയും ട്രെയിൻ ഗതാഗതവും ഭാഗികമായി നിർത്തിവെച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0