‘നെതന്യാഹു വംശഹത്യയുടെ ശില്പി'; രൂക്ഷവിമർശനവുമായി ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

Sep 23, 2026 - 15:17
‘നെതന്യാഹു വംശഹത്യയുടെ ശില്പി'; രൂക്ഷവിമർശനവുമായി ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’യാണെന്നും ഗാസയിലെ ഫലസ്തീൻ ജനതയ്‌ക്കെതിരെ നടപ്പിലാക്കുന്ന ഭയാനകമായ ‘വംശഹത്യയുടെ ശില്പി’ ആണെന്നും സി.എൻ.എൻ അഭിമുഖത്തിൽ മംദാനി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ (UNGA) പങ്കെടുക്കാനായി നെതന്യാഹു ന്യൂയോർക്കിലെത്താനിരിക്കെയാണ് മംദാനിയുടെ പ്രസ്താവന. ഇന്റർനാഷണൽ ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ പുറപ്പെടുവിച്ചിട്ടുള്ള അറസ്റ്റ് വാറന്റ് മാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മംദാനിയുടെ ആരോപണങ്ങൾക്ക് മറുപടിയായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ കടുത്ത ഭാഷയിലാണ് നെതന്യാഹു പ്രതികരിച്ചത്.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0