എണ്ണക്കപ്പലുകൾ തകർത്തതിന് പ്രതികാരം: അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ

Sep 9, 2026 - 11:14
എണ്ണക്കപ്പലുകൾ തകർത്തതിന് പ്രതികാരം: അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ

തെഹ്റാന്‍: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലും പേർഷ്യൻ ഗൾഫിലും നങ്കൂരമിട്ടിരുന്ന ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായി അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തു.  സ്ട്രാറ്റജിക് പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ വച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നാവികസേന ആളില്ലാ മുങ്ങിക്കപ്പൽ കസ്റ്റഡിയിലെടുത്തത്.  

ഖാർഗ് ദ്വീപിലും ഒമാൻ ഉൾക്കടലിലും ഇറാന്റെ എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ മിസൈലാക്രമണങ്ങളിൽ ഇറാന്റെ ക്രൂഡ് ഓയിൽ വാഹിനികൾ തകർക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചത്. 2025-ൽ യുഎസ് നാവികസേനയുടെ ഭാഗമായ, സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ ആഴത്തിൽ തുടർച്ചയായി ദിവസങ്ങളോളം നിരീക്ഷണ ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ളതാണ് ഈ ഡ്രോൺ സബ്മറൈൻ. കടലിനടിയിലെ മാപ്പിംഗ്, മൈൻ കണ്ടെത്തൽ, രഹസ്യാന്വേഷണം എന്നിവയ്ക്കാണ് അമേരിക്ക ഇത് ഉപയോഗിച്ചിരുന്നത്.

അതേസമയം, തങ്ങളുടെ ഡ്രോൺ സബ്മറൈന് സാങ്കേതിക തരാർ സംഭവിച്ച് പ്രവർത്തനം നിലച്ചതാണെന്ന് പെന്റഗൺ വിശദീകരിച്ചപ്പോൾ, തന്ത്രപരമായ സൈനിക നീക്കത്തിലൂടെ തന്നെയാണ് ഇത് പിടിച്ചെടുത്തതെന്ന് ഇറാൻ അവകാശപ്പെടുന്നു. സംഘർഷം കടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0