സമസ്ത സെൻ്റിനറി; അഗത്തി മുസ്ലിം ജമാഅത്ത് 100 വൃക്ഷ തൈ നടൽ ഉദ്ഘാടനം  ചെയ്‌തു 

Sep 7, 2026 - 16:47
സമസ്ത സെൻ്റിനറി; അഗത്തി മുസ്ലിം ജമാഅത്ത് 100 വൃക്ഷ തൈ നടൽ ഉദ്ഘാടനം  ചെയ്‌തു 

അഗത്തി: സമസ്ത സെൻ്റിനറിയുടെ ഭാഗമായി അഗത്തി മുസ്ലിം ജമാഅത്ത് നടപ്പിലാക്കുന്ന 100 വൃക്ഷ തൈ നടൽ പരിപാടിയുടെ ഉദ്ഘാടനം അഗത്തി ഫോറസ്റ്റ് സ്റ്റേഷൻ ഹൗസ് ഇൻചാർജ് ഓഫീസർ ബി എം ഷാനവാസ് നിർവ്വഹിച്ചു. ഭൂമിയിൽ വർദ്ധിച്ചു വരുന്ന കോൺഗ്രീറ്റ് പുരോഗമനം കാരണം പക്ഷി പറവകൾക്ക് പോലും സൗരവിഹാരത്തിന് തടസ്സമാകുന്നുവെന്നും ഒരു മരം നമുക്ക് തണൽ മാത്രമല്ല നമ്മുടെ ജീവൻ്റെ ഭാഗം കൂടിയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ചടങ്ങിൽ വിവിധ വാർഡുകളിലെ മുസ്ലിം ജമാഅത്ത് മെമ്പർമാരും നേതാക്കളും സംബന്ധിച്ചു
മുസ്ലിം ജമാഅത്ത് ജില്ലാപ്രസിഡൻ്റ് കെ സി സഖാഫി, ഫൈനാൻസ് സെക്രട്ടറി പിസി ഇബ്രാഹിം ഹാജി, യൂണിറ്റ് പ്രസിഡൻ്റ്മാരായ എ മുഹമ്മദ് കോയ മുസ്ല്യാർ, കെ ചെറിയ കോയ മുസ്ല്യാർ, സെക്രട്ടറി ടി കെ പി അബൂസലാം കോയ ഹിശാമി, എം സി അബ്ദുൽ റഹ്‌മാൻ ദാരിമി പി വി ഖാലിദ് ഹാജി, സി കെ ബദ്റുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0