ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള നീക്കത്തിനിടെ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

Sep 29, 2026 - 11:12
ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള നീക്കത്തിനിടെ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

മധ്യപ്രദേശ്: റോഡ് വികസനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള ഭരണകൂടത്തിന്റെ നീക്കത്തെച്ചൊല്ലി മധ്യപ്രദേശിലെ ഉജ്ജയിനിൽ വൻ സംഘർഷവും പ്രതിഷേധവും. പൊളിക്കൽ നടപടി തടയാനായി പ്രാദേശികവാസികളും വിശ്വാസികളും പള്ളിക്കുമുന്നിൽ തടിച്ചുകൂടിയതോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്. 

2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേള മുന്നിൽക്കണ്ട് നടത്തുന്ന റോഡ് വികസന പദ്ധതികളുടെ ഭാഗമായാണ് ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിക്കാൻ അധികൃതർ നീക്കം നടത്തിയത്. എന്നാൽ പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ പൊളിക്കൽ നടപടികൾക്കായി പ്രദേശത്ത് സുരക്ഷാസേന എത്തിയതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. 

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0