വഖഫ് ബോർഡ് പുന:സംഘടിപ്പിക്കാൻ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് പുന:സംഘടിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നതായുള്ള വാർത്തകളോട് പ്രതികരിച്ച് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വഖഫ് ബോർഡ് പിരിച്ചുവിടാനോ പുനഃസംഘടിപ്പിക്കാനോ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ നിലവിൽ വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമുള്ള കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിഷയത്തിൽ നിയമപരമായ വശങ്ങൾ പൂർണ്ണമായി പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികൾ കൈക്കൊള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0