മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധ സമരം കൂടുതൽ ശക്തമാകുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, സി പി എം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധം അരങ്ങേറി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള റോഡുകളും ജന്തര്‍ മന്തറും പോലീസ് കെട്ടിയടച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിലും ഫോം 6 ക്രമീകരണങ്ങളിലും വരുത്തിയ മാറ്റങ്ങളിലും വൻ അട്ടിമറിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം തെരുവിലിറങ്ങിയിരിക്കുന്നത്.
ഡൽഹി, പട്ന, ജയ്പൂർ, ശ്രീനഗർ, സൂറത്ത് തുടങ്ങി വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രമുഖ നഗരങ്ങളിലും റാലികളും പ്രതിഷേധങ്ങളും നടന്നു. പലയിടത്തും പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ പുതിയ നീക്കങ്ങൾക്ക് തുടക്കമിടുകയാണ്. മുൻപ് നൽകിയ നോട്ടീസുകൾ തള്ളിയ സാഹചര്യത്തിൽ കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിച്ച് സംയുക്ത പ്രമേയത്തിന് നീക്കം നടക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0