അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ ഖലീലുൽ ബുഖാരി തങ്ങൾക്ക് ഊഷ്മള സ്വീകരണം

Sep 26, 2026 - 10:16
അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ ഖലീലുൽ ബുഖാരി തങ്ങൾക്ക് ഊഷ്മള സ്വീകരണം

അലിഗഡ്:  അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ മഅ്ദിൻ അക്കാദമി ചെയർമാനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി. സർവകലാശാലയിൽ നാളെയും മറ്റന്നാളുമായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനാണ് തങ്ങൾ എത്തിയത്. സമ്മേളന സംഘാടക സമിതി പ്രതിനിധികളും സർവകലാശാലയുമായി ബന്ധപ്പെട്ട പ്രമുഖരും ചേർന്നാണ് തങ്ങളെ സ്വീകരിച്ചത്. അലിഗഡ് യൂണിവേഴ്‌സിറ്റി മ്യൂസിയോളജി വിഭാഗം ചെയർമാൻ ഡോ. അബ്‌ദുറഹീം, ഫോറിൻ ലാംഗ്വേജ് പ്രൊഫസർ ഡോ. സുബൈർ, എക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റ് അസോസിയേറ്റ് പ്രൊഫസർ എൻ പി അബ്‌ദുൽ അസീസ്, ഡോ. റഫ്‌സൽ ബാബു തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0