വി ഡി സതീശൻ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; കേരള മുസ്ലിം ജമാഅത്ത്

Sep 2, 2026 - 16:00
Sep 2, 2026 - 16:12
വി ഡി സതീശൻ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം: കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസ്‌താവന പിൻവലിച്ച് മുസ്‌ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി. ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസിലാക്കി അത് സന്ദർഭം പോലും മനസിലാക്കാതെ പരസ്യമായി വിളിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല. ഖുർആനെയും പ്രവാചകനെയും ഇസ്‌ലാമിക ചരിത്രത്തേയും ശരിയായ രീതിയിൽ പഠിച്ച് മനസിലാക്കാൻ വായനാ പ്രിയനെന്നവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0