ലോക്ഭവൻ അടുക്കളയിൽ മാംസാഹാരം നിരോധിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനം: കെ സി വേണുഗോപാൽ  

Oct 23, 2026 - 15:01
ലോക്ഭവൻ അടുക്കളയിൽ മാംസാഹാരം നിരോധിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനം: കെ സി വേണുഗോപാൽ  

തിരുവനന്തപുരം: കേരള ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ രാജ്ഭവൻ (ലോക്ഭവൻ) അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന്റെ നിർദേശം കടന്നകൈയാണെന്നും മലയാളിയുടെ ഭക്ഷണസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പ്രസ്താവിച്ചു. സമ്മിശ്ര ഭക്ഷണ സംസ്കാരമുള്ള കേരളത്തിൽ ഗവർണറുടെ ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  
 
എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടന നൽകുന്ന അവകാശം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് ഇവിടെ തന്റെ ഭക്ഷണ രീതി തന്നെ മറ്റുള്ളവർ പിന്തുടരണമെന്ന് നിർബന്ധം പിടിക്കുന്നത്. തന്റെ അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുകയാണ് ഗവർണർ ചെയ്യുന്നത്. കാലങ്ങളായി കവർന്നെടുക്കലെന്ന അജണ്ട പിന്തുടരുന്ന സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെ തുടർച്ചയാണിത്. വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ നമ്മളിൽ നിന്ന് ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0