വിദ്യാർത്ഥികളിൽ ആവേശത്തിരയിളക്കി എസ്.ബി.എസ് 'സ്പാർക്ക്'  

Oct 21, 2026 - 17:37
വിദ്യാർത്ഥികളിൽ ആവേശത്തിരയിളക്കി എസ്.ബി.എസ് 'സ്പാർക്ക്'  

കാസറഗോഡ്: സമസ്‌ത സെൻ്റിനറിആഘോഷങ്ങളുടെ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സ്പാർക്ക് ' സ്റ്റുഡൻസ് ക്യാമ്പ് നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ്യ മദ്രസയിൽ സമാപിച്ചു. രാവിലെ 10. 30 ന് ആരംഭിച്ച ക്യാമ്പിൽ ജില്ലയിലെ 17 റെയ്ഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾ സംബന്ധിച്ചു. സംസ്‌കാരം, ആത്മീയം, കായികം സെക്ഷനുകളിലായി നടന്ന പരിപാടിയിൽ ജില്ലാ മിഷനറി പ്രസിഡൻ്റ് അബ്ദുറഷീദ് അമാനി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അബ്‌ദുറസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. പ്രമുഖ കരിയർ ട്രെയിനർ അബ്ദുസമദ് യൂണിവേഴ്സിറ്റി, സൈനുൽ ആബിദ് ഫാളിലി അൽ അർഷദി ക്ലാസുകൾക്ക് നേതൃത്വം നൽകി.
എസ് ജെ എം ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, എസ് എം എ ജില്ലാ സെക്രട്ടറി ബഷീർ മങ്കയം, ഹമീദ് മൗലവി കാഞ്ഞങ്ങാട്, ഫൈസൽ നെല്ലിക്കട്ട, ജില്ലാ എക്സാം സെക്രട്ടറി ഹനീഫ് സഅദി കാമിൽ സഖാഫി, ഇൽയാസ് മൗലവി കൊറ്റുമ്പ, അബ്ദുൽ കരീം സഖാഫി കുണിയ, അഷ്‌റഫ് സഖാഫി തലേക്കുന്ന്, സുലൈമാൻ സഅദി കൊട്ടിയാടി, കെ എം കളത്തൂർ, സ്വഫ്‌വാൻ ഹിമമി, ഷാഹുൽ ഹമീദ് സഅദിസംബന്ധിച്ചു. എസ് ജെ എം ജില്ലാ മിഷിനറി സെക്രട്ടറി സിയാദ് സഅദി സ്വാഗതവും ട്രെയിനിംഗ് സെക്രട്ടറി റിഷാദ് സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0