ജങ്ക് ഫുഡ് നിയന്ത്രണം: കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ സമീപിക്കാൻ ആരോഗ്യവകുപ്പ്

Oct 20, 2026 - 10:52
Oct 20, 2026 - 10:55
ജങ്ക് ഫുഡ് നിയന്ത്രണം: കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ സമീപിക്കാൻ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തടയുന്നതിനും ജങ്ക് ഫുഡിന്റെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ 'എച്ച്.എഫ്.എസ്.എസ്' ഭക്ഷണവസ്തുക്കളുടെ നിർമ്മാണവും വിൽപ്പനയും സംബന്ധിച്ച മാനദണ്ഡങ്ങളിൽ വ്യക്തത തേടി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ജങ്ക് ഫുഡിന് കൃത്യമായ ശാസ്ത്രീയ നിർവചനം ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. ഏതൊക്കെ ഭക്ഷ്യവസ്തുക്കളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നതിലും അവയുടെ വിൽപ്പന നിയന്ത്രിക്കുന്നതിലും നിലവിൽ വ്യക്തതയില്ല. കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടിയ ഭക്ഷണങ്ങളെ എച്ച്.എഫ്.എസ്.എസ് വിഭാഗത്തിൽ പെടുത്താമെങ്കിലും, ഇവയുടെ അളവ് എത്രയെന്ന് നിർണയിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. മാനദണ്ഡങ്ങളുടെ ഈ കുറവ് സ്കൂൾ പരിസരങ്ങളിലെ അനാരോഗ്യകരമായ ഭക്ഷണവിൽപ്പന തടയുന്നതിനും നിയന്ത്രണ പട്ടിക തയാറാക്കുന്നതിനും തടസ്സമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരട് റഗുലേഷൻ കേന്ദ്ര ഭക്ഷ്യസുരക്ഷാ അഥോറിറ്റി കഴിഞ്ഞ 2026 ആഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0