ബേവിഞ്ച ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; തീയ്യതിയിലും സമയത്തിലും മാറ്റം

Oct 14, 2026 - 14:43
Oct 14, 2026 - 14:44
ബേവിഞ്ച ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; തീയ്യതിയിലും സമയത്തിലും മാറ്റം

കാസർകോട്: ബേവിഞ്ച ദേശീയപാതയിലെ ഗതാഗത നിയന്ത്രണത്തിന്റെ തീയതിയിലും സമയത്തിലും മാറ്റം വരുത്തിയതായി പോലീസ് അറിയിച്ചു. നാളെ ഒക്ടോബർ 15 മുതൽ 18 വരെയായിരിക്കും ബേവിഞ്ച വഴിയുള്ള ഗതാഗത നിയന്ത്രണം ഉണ്ടാകുക. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഈ ദിവസങ്ങളിൽ നിയന്ത്രണം ബാധകമായിരിക്കുക. ബസുകളും ഹെവി വാഹനങ്ങളും ഒഴികെയുള്ള, കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ബേവിഞ്ച - ചെങ്കള - നാലാം മൈൽ വഴി - നായനാർ ഹോസ്പിറ്റൽ വഴി കാസർകോട് ഭാഗത്തേക്ക് പോകേണ്ടതാണ്. ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ നാലാം മൈൽ സർവീസ് റോഡ് അണ്ടർ പാസേജ് വഴി പോകണമെന്ന് അറിയിപ്പിൽ പറയുന്നു. നിർമ്മാണ പ്രവൃത്തി നടക്കുന്ന ഭാഗത്ത് കൂടി ഹെവി വാഹനങ്ങളും ബസുകളും ഒരേ സമയം ഒരേ ദിശയിൽ നിന്ന് മാത്രം കടത്തി വിടുന്ന രീതിയിലായിരിക്കും ക്രമീകരണമെന്നും അധികൃതർ അറിയിച്ചു.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0