എസ് എസ് എഫ് 18-ാമത് പ്രൊഫ്‌സമ്മിറ്റിന് ഇന്ന് തുടക്കമാകും
കോഴിക്കോട്: സംസ്ഥാനത്തെ പ്രൊഫഷണൽ കാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വാർഷിക സംഗമമായ എസ്.എസ്.എഫ്. 18-ാമത് പ്രൊഫസമ്മിറ്റിന് നാളെ ശനി കോഴിക്കോട് കുറ്റ്യാടി സിറാജുൽഹുദാ ക്യാമ്പസിൽ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റസിഡൻഷ്യൽ കോൺഫറൻസിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. 'ബിയോണ്ട് ദ മീയിംഗ്, ബിയോണ്ട് ദ കംഫോർട്ട്‌സിൽ' എന്നതാണ് ഈ വർഷത്തെ പ്രമേയം.
അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ധാർമികബോധവുമുള്ള പ്രൊഫഷണൽ തലമുറയെ വാർത്തെടുക്കുകയെന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഐ.ഐ.എം. കോഴിക്കോട് ഡിവിഷൻ സയൻസസ് & ഓപ്പറേഷൻസ് മാനേജ്‌മെന്റ് വിഭാഗം പ്രൊഫസർ ഡോ. രൂപേഷ് കുമാർ പതി പ്രൊഫ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ മുഖ്യാതിഥിയാകും. സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ ഹക്കീം അസ്ഹരി, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, ഡോ. ടി അബൂബക്കർ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
സംസ്ഥാനത്തെ അഞ്ഞൂറിലധികം പ്രൊഫഷണൽ കാമ്പസുകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ നേരിട്ടും, വിവിധ ഘട്ടങ്ങളിലായി പതിനായിരത്തിലധികം ഗുണഭോക്താക്കളും സമ്മേളനത്തിന്റെ ഭാഗമാകും. ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള 150-ലധികം വിദഗ്ധർ നയിക്കുന്ന 75 അക്കാദമിക്-ടെക്നിക്കൽ സെഷനുകളും, ആശയവിനിമയത്തിനായി 10-ലധികം പ്രത്യേക ലോഞ്ചുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. നൈപുണ്യ വികസനം, എഡ്യൂക്കേഷൻ റൗണ്ടുകൾ, പ്രൊഫഷണൽ എത്തിക്സ്, കരിയർ-ലീഡർഷിപ്പ് പരിശീലനങ്ങൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സമ്മിറ്റിന് മുന്നോടിയായി പ്ലേസ്‌മെന്റ് ഗൈഡൻസ് ('ഡീകോഡ് പ്ലേസ്‌മെന്റ്സ്'), എം ബി ബി എസ് ഓറിയന്റേഷൻ, 'ഡീകോഡ് ഗേറ്റ്', സി എ/സി എം എ വിദ്യാർത്ഥികൾക്കായുള്ള 'ഫിൻക്വസ്റ്റ്' ക്വിസ് മത്സരം തുടങ്ങിയ പ്രീ-ഇവന്റുകൾ വിവിധ കാമ്പസുകളിൽ വിജയകരമായി സംഘടിപ്പിച്ചിരുന്നു. കോൺഫറൻസ് ഞായറാഴ്ച സമാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0