സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Oct 22, 2026 - 11:13
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയാതെ തുടരുന്ന സാഹചര്യത്തിൽ ഇന്നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര, തീരദേശ മേഖലകളിൽ താമസിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0