വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു 

Oct 15, 2026 - 12:12
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു 

കാസർകോട്: കാസർകോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ അതിഞ്ഞാലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിദ്യാർനഗർ ചാല സ്വദേശിയും ബല്ലകടപ്പുറം വലിയ പള്ളിയിലെ മദ്രസ അധ്യാപകനുമായ സഫ്‌വാൻ ഹുദവി (24) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. സ്കൂട്ടറിൽ ബല്ലകടപ്പുറത്തേക്ക് യാത്ര ചെയ്യുകയായിരുന്ന  സഫ്‌വാൻ ഹുദവി അതിഞ്ഞാലിൽ എത്തിയപ്പോൾ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവെ ഇന്ന് രാവിലെയായിരുന്നു മരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0