കാന്തപുരം ഉസ്താദുമായി മന്ത്രി അഡ്വ. ഒ ജെ ജനീഷ് കൂടിക്കാഴ്ച നടത്തി 

Sep 28, 2026 - 15:26
കാന്തപുരം ഉസ്താദുമായി മന്ത്രി അഡ്വ. ഒ ജെ ജനീഷ് കൂടിക്കാഴ്ച നടത്തി 

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി സംസ്ഥാന കായിക, യുവജനക്ഷേമ, ആർക്കൈവ്സ് വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് കൂടിക്കാഴ്ച നടത്തി. മർക്കസ് ഇന്റർനാഷണൽ സ്കൂളിൽ നിർമ്മിച്ച പുതിയ അത്‌ലറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ മർകസിൽ എത്തിയതായിരുന്നു മന്ത്രി. കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ മന്ത്രിയെ ഊഷ്മളമായി സ്വീകരിച്ചു.

വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അത്‌ലറ്റിക്സ് രംഗത്ത് മികച്ച പരിശീലനം ഉറപ്പാക്കുന്നതിനുമായാണ് മർക്കസ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്. സന്ദർശന വേളയിൽ മർക്കസിലെ വിദ്യാഭ്യാസ-സാമൂഹിക പദ്ധതികളെക്കുറിച്ചും അത്‌ലറ്റിക് സ്റ്റേഡിയത്തിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചും മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം കായികരംഗത്തിനും മർക്കസ് നൽകുന്ന പ്രാധാന്യത്തെയും സംഭാവനകളെയും മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ മർക്കസ് ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും അധ്യാപകരും വിദ്യാർത്ഥികളും സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0