പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: പോലീസ് മർദനമേറ്റ ജാമിഅ മില്ലിയ്യ മുൻ ഇമാം മൗലാനാ സുലൈമാൻ ഖാസ്മി വിടവാങ്ങി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് (CAA)
എതിരായ സമരത്തിനിടെ പോലീസ് മർദനമേറ്റ് ചികിത്സയിലായിരുന്ന ജാമിഅ മില്ലിയ്യ മസ്ജിദ് മുൻ ഇമാം മൗലാനാ സുലൈമാൻ ഖാസ്മി അന്തരിച്ചു.
2019-ൽ ജാമിഅ മില്ലിയ്യ സർവകലാശാലയ്ക്ക് സമീപം നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് ഇദ്ദേഹത്തിന് പോലീസിന്റെ ക്രൂരമായ മർദനമേറ്റത്. തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യം പിന്നീട് പൂർവസ്ഥിതിയിലായിരുന്നില്ല. ഒടുവിൽ രോഗബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പ്രമുഖ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായിരുന്ന മൗലാനാ സുലൈമാൻ ഖാസ്മിയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0