ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു; ശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം
ഇടുക്കി: കുടുംബവഴക്കിനെ തുടർന്ന് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ഇടുക്കി മാങ്കുളം ആനക്കുളം സ്വദേശിയായ ജസ്റ്റിൻ ജോയ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം വിഷം കഴിച്ച് അവശനിലയിലായ പിതാവ് ജോയിയെ (60) പോലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തുന്ന ജസ്റ്റിൻ മാതാപിതാക്കളുമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയും വീട്ടിൽ സമാനമായ രീതിയിൽ രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിനിടെ കോപാകുലനായ ജോയ് കമ്പിവടിയെടുത്ത് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊലപാതകം നടക്കുമ്പോൾ മകന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് മാങ്കുളം എയ്ഡ് പോസ്റ്റിൽനിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തുമ്പോൾ വിഷം കഴിച്ച് അവശനിലയിലായ ജോയിയെയാണ് കണ്ടത്. തുടർന്ന് പോലീസ് ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0