പൊവ്വൽ മാസ്തിക്കുണ്ടിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചെർക്കള: പൊവ്വൽ മാസ്തിക്കുണ്ടിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗാളിമുഖം സ്വദേശി ഷമ്മാസ് അബ്‌ദുല്ല (25) യാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട്ടെ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്‌തു വരികയായിരുന്ന ഷമ്മാസ് ഇന്നു രാവിലെ കാസർകോട്ട് ട്രെയിൻ ഇറങ്ങി ബൈക്കിൽ ഗാളിമുഖത്തേയ്ക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്. ഷാഫി -ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ:ബീഫാത്തിമ. സഹോദരങ്ങൾ: സിൻസാദ്,സൈമ, സഫ, ഖദീജ. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0