ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയ്ക്ക് തുടക്കം; ടെഹ്റാനില്‍ ജനസാഗരം
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കും ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്കും തലസ്ഥാനമായ ടെഹ്റാനിൽ തുടക്കമായി. മാസങ്ങൾക്ക് മുൻപ് ഇസ്രായേൽ-യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ ഭൗതികശരീരം വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മസ്ജിദിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നത്.
ആറു ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ വിലാപയാത്രയിൽ പങ്കുചേരാൻ ദശലക്ഷക്കണക്കിന് ജനങ്ങളാണ് ടെഹ്റാനിലെ തെരുവുകളിലേക്ക് ഒഴുകിയെത്തുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉൾപ്പെടെയുള്ള പ്രമുഖ ഇറാനിയൻ നേതാക്കളും സൈനിക മേധാവികളും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരീറ്റ, ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ എന്നിവരടങ്ങുന്ന സംഘം ടെഹ്റാനിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ജൂലൈ 9-ന് ഖമേനിയുടെ ജന്മനാടായ മഷ്‌ഹദിലെ ഇമാം റെസ പുണ്യഭൂമിയിലാണ് മൃതദേഹം സംസ്‌കരിക്കുക. തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0