ഗസ്സയില്‍ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഇസ്രായേൽ സേന ഗസ്സയില്‍ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസയുടെ വടക്കൻ ഭാഗത്തുണ്ടായ ആക്രമണത്തിൽ മൂന്ന് വയസ്സും പതിനാല് വയസ്സുമുള്ള കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്. ഹമാസുമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം അത് ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. പോലീസ് വാഹനത്തിനു നേരെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഓഫീസർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി ഗസാ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വടക്കൻ ബെയ്ത് ലാഹിയയിലുണ്ടായ ഇസ്രായേൽ വെടിവെപ്പിലും ഒരാൾ കൊല്ലപ്പെട്ടു. ഇന്നലെ അഭയാർത്ഥി ക്യാമ്പിന് സമീപത്തായി നടന്ന മറ്റൊരു ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0