അക്ഷര മുറ്റത്തേക്ക് ആവേശവുമായി കുരുന്നുകൾ; മുഹിമ്മാത്ത് കിഡ്‌സ് സ്കൂൾ 'അലിഫ് ഡേ' പ്രൗഢമായി
പുത്തിഗെ: അക്ഷരങ്ങളുടെ ലോകത്തേക്ക് ആദ്യമായി ചുവടുവെക്കുന്ന കുരുന്നുകളെ വരവേൽക്കാൻ മുഹിമ്മാത്ത് കിഡ്‌സ് സ്കൂൾ സംഘടിപ്പിച്ച 'അലിഫ് ഡേ' വർണാഭമായി. കളിയും ചിരിയും കൗതുകവുമായി എത്തിയ കുരുന്നുകളെ അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. അക്ഷരമാലയിലെ ആദ്യ അക്ഷരമായ 'അലിഫ്' സൂചിപ്പിക്കുന്നതുപോലെ കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ പഠനച്ചുവടുവെപ്പിനെ അർത്ഥപൂർണ്ണമാക്കാനാണ് 'അലിഫ് ഡേ' എന്ന പേരിൽ പ്രവേശന പ്രോഗ്രാമുകൾ ഒരുക്കിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമറുല്‍ ഫാറൂഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഉമർ സഖാഫി കർന്നൂർ ഉദ്‌ഘാടനം ചെയ്‌തു. അഷ്റഫ് സഖാഫി ഉളുവാര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പള്‍ രൂപേഷ് എം.ടി, അധ്യാപകരായ സുമിത്ത് കുമാര്‍, വിപിന്‍ കൃഷ്ണന്‍, രാജീവന്‍, സന്തോഷ് കുമാര്‍, രതീഷ്, തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റര്‍ അഹമ്മദ് സാദിഖ് മാസ്റ്റർ സ്വാഗതവും ഉമര്‍ സഖാഫി കോളിയൂര്‍ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
6
Dislike
0
Love
1
Funny
0
Angry
1
Sad
0
Wow
0