മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; രക്ഷാകർതൃ സംഗമം നാളെ

Nov 10, 2026 - 14:51
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; രക്ഷാകർതൃ സംഗമം നാളെ

പുത്തിഗെ: 2027 ജനുവരി 8,9,10 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഇരുപത്തി ഒന്നാമത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന മുഹിമ്മാത്ത് കുല്ലിയ്യ, ഇത്ഖാനുൽ ഖുർആൻ അക്കാദമി രക്ഷാകർതൃ സംഗമം നാളെ ബുധൻ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. വൈ എം അബ്ദുറഹ്മാൻ അഹ്‌സനിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്‌ഘാടനം ചെയ്യും. അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂർ വിഷയാവതരണവും അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ പദ്ധതി അവതരണവും നടത്തും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഖലീല്‍ അഹ്ദൽ തങ്ങൾ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, മുസ്തഫ സഖാഫി, ജമാലുദ്ധീൻ സഖാഫി പെർവാഡ്, അബ്ദുൽ ഫത്താഹ് സഅദി, കുഞ്ഞു മുഹമ്മദ് അഹ്‌സനി, ഇബ്രാഹിം അഹ്‌സനി, അബ്ദുല്ല അഹ്‌സനി, ഹസൻ ഹിമമി അറന്തോട്, മൻഷാദ് അഹ്‌സനി, ലത്തീഫ് സിദ്ദീഖി, ലത്തീഫ് സുറൈജി, സുഹൈൽ സുറൈജി, ഇല്യാസ് ഹിമമി സഖാഫി, ഹുസൈന്‍ ഹിമമി സഖാഫി, അഷ്റഫ് ഹിമമി സഖാഫി ഷേണി തുടങ്ങിയവർ സംബന്ധിക്കും. ഉമർ സഖാഫി കർന്നൂർ സ്വാഗതം പറയും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0