അൽ ഖലം മദ്‌റസ ഫെസ്റ്റിന് പ്രൗഢസമാപ്‌തി; സിറാജുൽ ഹുദാ കൊടുവ ജേതാക്കൾ
നെല്ലിക്കട്ട: മുഹിമ്മാത്തിന് കീഴിൽ പ്രവർത്തിക്കുന്ന മദ്‌റസകളുടെ കലാ മത്സരമായ അൽ ഖലം ഫെസ്റ്റ് പ്രൗഢമായി സമാപിച്ചു. നെല്ലിക്കട്ട അഹ്ദലിയ്യയിൽ നടന്ന വാശേറിയ മത്സരത്തിൽ 109 പോയിന്റുകൾ നേടി സിറാജുൽ ഹുദ കൊടുവ ഒന്നാം സ്ഥാനം സ്വന്തമാക്കി. 85 പോയിന്റുകൾ വീതം നേടി മുഹിമ്മാത്തുൽ മുസ്ലിമീൻ മദ്രസയും സി അബ്ദുല്ല മുസ്‌ലിയാർ മദ്രസ ബിലാൽ നഗറും രണ്ടാം സ്ഥാനവും 77 പോയിന്റോടെ മുഹിമ്മാത്ത് റാഷിദിയ്യ നെല്ലിക്കട്ട മൂന്നാം സ്ഥാനം കരസ്ഥമാക്കി.
അബ്ദുറസാഖ് മുസ്ലിയാർ നെക്രാജെ പതാക ഉയർത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കാസറഗോഡ് എം എൽ എ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം കല്ലട്ര നിർവഹിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ഉമർ സഖാഫി കർന്നൂർ അനുമോദനം നടത്തി. സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, അബ്ദുൽ അസീസ് ഹിമമി ഗോസാഡ, റിഷാദ് സഖാഫി സ്വാഗതവും ഫൈസൽ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0