മുഹിമ്മാത്ത് അഹ്ദൽ തങ്ങൾ ഉറൂസ് ജനുവരി പത്തിന്
പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്പിയും ആത്മീയ നേതൃത്വവുമായ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഇരുപത്തി ഒന്നാമത് ഉറൂസ് മുബാറക്കും മുഹിമ്മാത്ത് സനദ് ദാനവും 2027 ജനുവരി 8,9,10 തീയ്യതികളിൽ നടക്കും. സിയാറത്ത്, വിളംബര റാലി, ഖുര്‍ആന്‍ ദൗറ, പ്രവാസി സംഗമം, പൂർവ്വ വിദ്യാർത്ഥി സംഗമം, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണം, റാത്തീബ്- മൗലിദ് മജ്‌ലിസുകള്‍, സാംസ്‌കാരിക സമ്മേളനം, അനുസ്മരണ സംഗമം തുടങ്ങി വിവിധ പരിപാടികള്‍ ഉറൂസ് ഭാഗമായി നടക്കും. മുഹിമ്മാത്തിൽ നടന്ന വിളംബര സമ്മേളനത്തിൽ മുഹിമ്മാത്ത് ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രഖ്യാപനം നടത്തി. ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള ഫൈസിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്‌ഘാടനം ചെയ്തു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് കരീം തങ്ങൾ, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ചൗക്കി, ഹാജി അമീറലി ചൂരി, മൊയ്തു സഅദി ചേരൂർ, അബ്ദുസലാം ദാരിമി കുബണൂർ, അബ്ദുറഹ്മാൻ അഹ്സനി, റഫീഖ് സഅദി ദേലംപാടി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുറശീദ് സൈനി കക്കിഞ്ച, കെ കെ മുഹ്‌യിദ്ധീൻ സഖാഫി, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, അബൂബക്കർ ഫൈസി, റഈസ് മുഈനി, ബാദുഷ സുറൈജി, റഹീം സഖാഫി ചിപ്പാർ, സിദ്ധീഖ് ഹനീഫി, ഇത്തിഹാദ് മുഹമ്മദ് ഹാജി, സി പി അബ്ദുല്ല ഹാജി ചേരുമ്പ, അലി ഹാജി പൂച്ചക്കാട്, സി എൻ അബ്ദുൽ ഖാദർ മാസ്റ്റർ, മുഹമ്മദ് ഹാജി പൊയ്യത്തബയൽ, ബഷീർ മങ്കയം, ഹമീദ് ഹാജി കൊളവയൽ, അബ്ദുൽ ഖാദർ ഹാജി കൊല്യം, ബഷീർ പുളിക്കൂർ, സി എം എ ചേരൂർ, അബൂബക്കർ കാമിൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു, ഉമർ സഖാഫി കർന്നൂർ സ്വാഗതവും അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0