തിരുശേഷിപ്പുകൾ കാലത്തെ അതിജീവിച്ച അഭിമാന പൈതൃകങ്ങൾ- നൂറുസ്സാദാത്ത് സയ്യിദ് ബായാർ തങ്ങൾ

Aug 22, 2026 - 12:36
തിരുശേഷിപ്പുകൾ കാലത്തെ അതിജീവിച്ച അഭിമാന പൈതൃകങ്ങൾ- നൂറുസ്സാദാത്ത് സയ്യിദ് ബായാർ തങ്ങൾ

പുത്തിഗെ: തിരുനബിയുടെ തിരുശേഷിപ്പുകൾ വിശ്വാസി സമൂഹത്തിന് ലഭിച്ച അഭിമാന പൈതൃകങ്ങളാണെന്നും തലമുറകളായി കരുതലോടെ കൈമാറ്റം ചെയ്യപ്പെട്ട അമൂല്യ സമ്പത്താണെന്നും നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ പ്രവാചക പ്രകീർത്തന സദസ്സിന്റെ എട്ടാം ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാറുന്നബി കൊണ്ട് ബറക്കത്ത് എടുക്കൽ പ്രാമാണികമായി തെളിയിക്കപ്പെട്ടതാണെന്നും തിരുശേഷിപ്പുകളുടെ ചരിത്രം വിമർശകർ പഠിക്കണമെന്നും ഉൽബുദ്ധരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആധ്യക്ഷത വഹിച്ചു. സയ്യിദ് ശംസുദ്ധീൻ തങ്ങൾ ഗാന്ധി നഗർ പ്രാരംഭ പ്രാർത്ഥനയും സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി സമാപന പ്രാർത്ഥനയും നടത്തി. സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ കരീം ഹാദി തങ്ങൾ, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, സുലൈമാൻ സഖാഫി ദേശാകുളം, ലത്തീഫ് സഖാഫി മൊഗ്രാൽ, മുഹ്യിദ്ധീൻ സഖാഫി, അബ്ദുറഹ്മാൻ ഫൈസി, ഹനീഫ് സഅദി കുമ്പോൽ, സുലൈമാൻ കരിവെള്ളൂർ, ഹനീഫ് ദാരിമി, കെ എച്ച് അബ്ദുറഹ്മാൻ സഖാഫി, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ, ഹസ്സൈനാർ മിസ്ബാഹി, ബഷീർ സഖാഫി കൊല്യം, മുഹ്യിദ്ധീൻ സഅദി ചേരൂർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ ചള്ളങ്കയം, അബ്ബാസ് മുസ്‌ലിയാർ ചേരൂർ, സി എൻ അബ്ദുൽ ഖാദർ മാസ്റ്റർ, കുഞ്ഞാമു ഹാജി കണ്ണൂർ, ഇക്ബാൽ ബേവിഞ്ച, എം പി അബ്ദുല്ല ഫൈസി, ഹാഫിസ് അൻവർ സഖാഫി ഷിറിയ, ഹാരിസ് ഹിമമി സഖാഫി, സി എം എ ചേരൂർ, അബ്ദുറഹ്മാൻ ഹാജി ബേവിഞ്ച, ഹാജി അമീറലി ചൂരി, ഖലീൽ മാക്കൂട് തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ നാലായിരത്തോളം വിശ്വാസികൾക്ക് മാഉ മുബാറക്കും തബറുക്കും വിതരണം ചെയ്തു. അബ്ദുൽ ഫത്താഹ് സഅദി സ്വാഗതവും ഇബ്രാഹിം സഖാഫി അർളടുക്ക നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0