പ്രവാചകാധ്യാപനങ്ങൾ കലുഷിത കാലത്തെ പരിവർത്തിപ്പിച്ച പ്രത്യയശാസ്ത്രം - സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ
പുത്തിഗെ: അന്ധകാരവും അരാജകത്വവും നിറഞ്ഞ കലുഷിതമായ ഒരു സാമൂഹിക അന്തരീക്ഷത്തെ സ്നേഹവും നീതിയും കൊണ്ട് മാറ്റിമറിച്ച മഹത്തായ പ്രത്യയശാസ്ത്രമാണ് പ്രവാചകർ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളെന്ന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ അൽ ബാ ഹസൻ പഞ്ചിക്കൽ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ പ്രവാചക പ്രകീർത്തന സദസ്സ് ഏഴാം ദിവസത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്രമവും അസഹിഷ്ണുതയും നിറഞ്ഞ ലോകത്ത് സമാധാനവും കരുണയും പ്രചരിപ്പിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുൽ കരീം തങ്ങൾ, അബ്ദുറഹ്മാൻ അഹ്‌സനി, സയ്യിദ് അസ്ഹറുദ്ധീൻ തങ്ങൾ, അബ്ദുൽ ഹമീദ് ദാരിമി, ഹനീഫ് മദനി പുണ്ടൂർ, നൂറുദ്ധീൻ മുസ്‌ലിയാർ നെക്രാജെ, അബ്ദുറസാഖ് മുസ്‌ലിയാർ നെക്രാജെ, അബ്ദുല്ല മുസ്‌ലിയാർ ഗോസാഡ, മൊയ്‌തു പനേര, അഷ്‌റഫ് കരിപ്പൊടി, അബ്ദുൽ അസീസ് സൈനി, അഷ്‌റഫ് ഹാറൂനി പൈവളികെ, അബ്ദുൽ അസീസ് പൈവളികെ, അബ്ദുറഹ്മാൻ ഹാജി ചേരാൽ, കെ എച്ച് അബ്ദുല്ല മാസ്റ്റർ, മൊയ്‌തു ഹാജി കല്ലപ്പിലാവ്, അഷ്‌റഫ് കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0