മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ ആർട്ടോറിയത്തിന് പ്രൗഢ സമാപനം

Oct 3, 2026 - 21:21
Oct 3, 2026 - 21:22
മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ ആർട്ടോറിയത്തിന് പ്രൗഢ സമാപനം

പുത്തിഗെ: വിദ്യാർത്ഥികളുടെ കലാ-സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കി രണ്ടു ദിവസങ്ങളിലായി നടന്ന മുഹിമ്മാത്ത് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ‘ആർട്ടോറിയം 2K26’ പ്രൗഢമായി സമാപിച്ചു. പതിനൊന്ന് വേദികളിലായി നൂറിലധികം മത്സര ഇനങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയത്.

സമാപന സമ്മേളനം മുഹിമ്മാത്തുൽ മുസ്ലിമീൻ എജ്യുക്കേഷൻ സെന്റർ ജനറൽ സെക്രട്ടറി ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉമറുൽ ഫാറൂഖ് എ.എസ്. അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറൽ മാനേജർ ഉമർ സഖാഫി കർണൂർ അനുമോദന പ്രഭാഷണം നടത്തി.

പ്രിൻസിപ്പൽ രൂപേഷ് എം.ടി., സദർ മുഅല്ലിം അഷ്റഫ് സഖാഫി ഉളുവാർ, അധ്യാപകരായ സുമിത്ത് കുമാർ, വിപിൻ കൃഷ്ണൻ, ജിനേഷ് കുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് സാദിഖ് പി. സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികളുടെ കലാപ്രതിഭയും സർഗാത്മകതയും മാറ്റുരച്ച ആർട്ടോറിയം 2K26, വൈവിധ്യമാർന്ന മത്സര ഇനങ്ങളുടെയും മികച്ച സംഘാടനത്തിന്റെയും മികവിൽ ശ്രദ്ധേയമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0