തിരുനബി(സ്വ)യുടേത് ആതുര സേവന മേഖലയിൽ മാതൃകകൾ പകർന്ന ജീവിതം: സയ്യിദ് അഹ്മദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ
പുത്തിഗെ: ആധുര സേവന മേഖലയിൽ ഉദാത്ത മാതൃകകൾ സൃഷ്ടിക്കുകയും സഹജീവി സ്നേഹത്തിലൂടെ സാന്ത്വന മേഖലയിൽ നിരവധി വിപ്ലവങ്ങൾ പകർന്നു തരികയും ചെയ്തവരായിരുന്നു നബി(സ്വ) തങ്ങളെന്ന് സയ്യിദ് അഹ്മദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ മള്ഹർ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ പ്രവാചക പ്രകീർത്തന സദസ്സ് ആറാം ദിവസത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏകാന്തത അനുഭവിക്കുന്ന ദുർബലരായ മനുഷ്യർക്ക് കൂട്ടാവുകയും രോഗികളെ സന്ദർശിക്കുകയും സമാധാനം പകരുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സയ്യിദ് അഷ്‌റഫ് തങ്ങൾ മുട്ടത്തോടി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ സമാപന പ്രാർത്ഥന നടത്തി. ഇബ്രാഹിം സഖാഫി കർന്നൂർ, അബൂബക്കർ സഅദി നെക്രാജെ, അബ്ദുൽ ഹമീദ് സഖാഫി മേർക്കള, അബ്ദുറഹ്മാൻ ഫൈസി, മഹ്മൂദ് സഅദി കൊടിയമ്മ, അബ്ദുൽ കരീം മാസ്റ്റർ ദർബാർക്കട്ട, ഫാറൂഖ് പോസോട്ട്, മുഹമ്മദ് ഹാജി ഊജംപദവ്, കബീർ സഅദി മൻച്ചി, ഹസൻ ഹിമമി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. മൻഷാദ് അഹ്സനി സ്വാഗതവും ഇല്യാസ് ഹിമമി സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0