മുഹിമ്മാത്ത് വിമൻസ് അക്കാദമി സനദ് ദാനവും സയ്യിദത്ത് ഫാത്തിമ കുഞ്ഞുബീവി അനുസ്മരണവും നാളെ
പുത്തിഗെ: സയ്യിദത്ത് ഫാത്തിമ കുഞ്ഞുബീവി അനുസ്മരണവും മുഹിമ്മാത്ത് ശരീഅത്ത് കോളേജ്, ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയവർക്കുള്ള സനദ് ദാന സംഗമവും നാളെ മുഹിമ്മാത്തിൽ നടക്കും. പൂർവ്വ വിദ്യാർത്ഥിനി സംഗമവും പരിപാടിയുടെ ഭാഗമായി നടക്കും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരിപാടി സ്ഥാപന ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ഉപാധ്യ ക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്സനി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ, ഉമർ സഖാഫി കൊമ്പോട്, ലത്തീഫ് സഅദി ആരിക്കാടി തുടങ്ങിയവർ സംബന്ധിക്കും. സയ്യിദത്ത് ലത്തീഫ ബീവി സനദ് ദാനത്തിന് നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0