മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; മഹല്ല് സംഗമങ്ങൾക്ക് പ്രൗഢ തുടക്കം
പുത്തിഗെ: 2027 ജനുവരി 8,9,10 തിയതികളിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 21 -ാം ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മഹല്ല് സംഗമങ്ങൾക്ക് തുടക്കമായി. കളത്തൂർ മദീന മഖ്ദൂമിൽ നടന്ന പരിപാടി മുഹിമ്മാത്ത് സെക്രട്ടറിയും എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. അറിവിന്റെയും കാരുണ്യത്തിന്റെയും മാതൃകകൾ തീർത്ത തങ്ങളുടെ ജീവിതം വരും തലമുറകൾക്ക് വലിയൊരു പാഠമാണ് പകർന്നു നൽകിയത് . സൗഹാർദ്ദന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതതോടൊപ്പം, ആദർശ പ്രബോധന മേഖലയിലെ തങ്ങളുടെ പടയോട്ടമാണ് വടക്കൻ കേരളത്തിൻ്റെ ഇസ്‌ലാമിക മുന്നേറ്റങ്ങൾക്ക് കാരണമായത്- അദ്ദേഹം ഉണർത്തി.
സ്വാഗത സംഘം മഹല്ല് സമിതി കൺവീനർ ഉമർ സഖാഫി കൊമ്പോട് അധ്യക്ഷത വഹിച്ചു. സുലൈമാൻ സഖാഫി ദേശാംകുളം, സിറാജ് അഹ്‌സനി, മൂസ മൗലവി കളത്തൂർ ജീലാനി അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ ഖാദർ ഹാജി കെ പി, അബ്ദുല്ല ഹാജി ബംബ്രാണ, അബ്ദുൽ ഖാദർ പാമ്പാട്ടി, ഇബ്രാഹീം കളത്തൂർ, അബ്ദുൽ റഹ്മാൻ സാരിസൻസാർ തുടങ്ങിയവർ സംബന്ധിച്ചു. മൻഷാദ് അഹ്‌സനി സ്വാഗതവും ഉമൈർ മള്ഹരി സഖാഫി കളത്തൂർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0