അനിയന്ത്രിത സൗഹൃദം പുതുതലമുറയെ വഴിതെറ്റിക്കുന്നു: മുഹിമ്മാത്ത് രക്ഷാകർതൃ സംഗമം
പുത്തിഗെ: സൗഹൃദം എന്ന പേരിൽ സദാചാര മൂല്യങ്ങൾക്ക് വിരുദ്ധമായി വളരുന്ന ബന്ധങ്ങൾ ഇന്ന് വിദ്യാർത്ഥികളെ പഠനത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും വീട്ടിൽ നിന്നും അകറ്റുകയാണെന്ന് മുഹിമ്മാത്ത് രക്ഷാകർതൃ സംഗമം അഭിപ്രായപ്പെട്ടു. മൊബൈൽ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും രൂപപ്പെടുന്ന അപരിചിതവും അനിയന്ത്രിതവുമായ സൗഹൃദങ്ങൾ കുട്ടികളെ ലഹരി, ചൂതാട്ടം, അലസത, മാനസിക സമ്മർദ്ദം എന്നിവയിലേക്ക് തള്ളിവിടുകയാണ്. ഇസ്ലാമിക മൂല്യവും സദാചാരബോധവും വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്. നിരന്തര ബോധവൽക്കരണവും രക്ഷിതാക്കളുടെ നിരീക്ഷണവും അനിവാര്യമാണെന്നും സംഗമം വിലയിരുത്തി.
2027 ജനുവരി 8, 9, 10 തിയ്യതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഇരുപത്തി ഒന്നാമത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായാണ് മുഹിമ്മാത്ത് കുല്ലിയ്യ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചത്. വൈ എം അബ്ദുറഹ്മാൻ അഹ്‌സനിയുടെ അധ്യക്ഷതയിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. അബ്ദുസ്സലാം അഹ്‌സനി കാമിൽ സഖാഫി പഴമള്ളൂർ വിഷയാവതരണവും അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ പദ്ധതി അവതരണവും നടത്തി. പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ വിഷയങ്ങളിൽ മികവ് നേടിയ വിദ്യാർത്ഥികളെ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അനുമോദിച്ചു. മൂസ സഖാഫി കളത്തൂർ, മുസ്തഫ സഖാഫി, ജമാലുദ്ധീൻ സഖാഫി പെർവാഡ്, കുഞ്ഞു മുഹമ്മദ് അഹ്‌സനി, ഇബ്രാഹിം അഹ്‌സനി, അബ്ദുല്ല അഹ്‌സനി, ഹസൻ ഹിമമി അറന്തോട്, മൻഷാദ് അഹ്‌സനി, ലത്തീഫ് സുറൈജി, സുഹൈൽ സുറൈജി, ഇല്യാസ് ഹിമമി സഖാഫി, ഹുസൈന്‍ ഹിമമി സഖാഫി, അഷ്റഫ് ഹിമമി സഖാഫി ഷേണി തുടങ്ങിയവർ സംബന്ധിച്ചു. ഉമർ സഖാഫി കർന്നൂർ സ്വാഗതവും ലത്തീഫ് സിദ്ദീഖി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0