മുഹിമ്മാത്ത് വിമൻസ് അക്കാദമി സനദ് ദാനവും ഫാത്തിമ കുഞ്ഞുബീവി അനുസ്മരണവും പ്രൗഢമായി

Oct 5, 2026 - 15:51
Oct 5, 2026 - 16:00
മുഹിമ്മാത്ത് വിമൻസ് അക്കാദമി സനദ് ദാനവും ഫാത്തിമ കുഞ്ഞുബീവി അനുസ്മരണവും പ്രൗഢമായി

പുത്തിഗെ: മുഹിമ്മാത്ത് ശരീഅത്ത് കോളേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികൾക്കുള്ള സനദ് ദാനവും സയ്യിദത്ത് ഫാത്തിമ കുഞ്ഞുബീവി അനുസ്മരണവും പ്രൗഢമായി. പൂർവ്വ വിദ്യാർഥിനി സംഗമവും പരിപാടിയുടെ ഭാഗമായി നടന്നു. സംഗമം സ്ഥാപന ട്രഷറർ ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥനയും അബ്ദുറഹ്മാൻ അഹ്സനി സമാപന പ്രാർത്ഥനയും നടത്തി. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി.  അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഇബ്രാഹിം ദാരിമി ഗുണാജെ, ഉമർ സഖാഫി കൊമ്പോട്, ഇബ്രാഹിം സഖാഫി അർളടുക്ക, അസീസ് ഹിമമി ഗോസാട, ലത്തീഫ് സഅദി ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു. ഉമർ സഖാഫി കർന്നൂർ സ്വാഗതം പറഞ്ഞു. സയ്യിദത്ത് ലത്തീഫ ബീവി സനദ് ദാനത്തിന് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0