മുഹിമ്മാത്ത് ഹയർ സെക്കണ്ടറി സ്കൂൾ ആർട്ടോറിയത്തിന് പ്രൗഢോജ്വല തുടക്കം
പുത്തിഗെ: മുഹിമ്മാത്ത് സെക്കൻഡറി സ്കൂൾ സംഘടിപ്പിക്കുന്ന കലോത്സവം ആർട്ടോറിയം ’26ന് പ്രൗഢോജ്വല തുടക്കം. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. 90-ലേറെ ഇനങ്ങളിലായി 1,500-ലധികം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന കലോത്സവം വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും വേദിയൊരുക്കുന്നു. വിവിധ കലാ ഇനങ്ങളിലായി ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കലോത്സവത്തിന് തിരശ്ശീല വീഴും.
ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉമറുൽ ഫാറൂഖ് എ.എസ്. അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങളും സയ്യിദ് ഹാമിദ് അഹ്ദൽ തങ്ങളും ഉപഹാര സമർപ്പണം നടത്തി. മൂസ സഖാഫി കളത്തൂർ, ബി.എം. മുസ്തഫ, ഹെഡ്മാസ്റ്റർ അഹമ്മദ് സാദിഖ് പി, പി.ടി.എ. പ്രസിഡന്റ് ലത്തീഫ് ഉളുവാർ, പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞി, അഷ്റഫ് സഖാഫി ഉളുവാർ, ഉമർ സഖാഫി, സുലൈമാൻ കരിവെള്ളൂർ, അബ്ദുല്ല പുത്തിഗെ, ബഷീർ ശാന്തിപ്പള്ളം, റിയാസ് ഇ.കെ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ രൂപേഷ് എം.ടി. സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു.
വിദ്യാർഥികളുടെ വിവിധ മേഖലകളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ-സാംസ്കാരിക രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനുമുള്ള മികച്ച വേദിയാണ് ആർട്ടോറിയം. വിദ്യാർഥികളുടെ സർഗാത്മകതയ്ക്കും കലാഭിരുചികൾക്കും നിറം പകരുന്ന കലോത്സവം ആവേശകരമായ മത്സരങ്ങളുമായി കലാ മാമാങ്കം മുന്നേറുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0