പതാക ഉയർന്നു; മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ മുത്ത്നബി പ്രകീർത്തനത്തിന് ഇന്ന് തുടക്കമാകും

Aug 14, 2026 - 14:19
പതാക ഉയർന്നു; മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ മുത്ത്നബി പ്രകീർത്തനത്തിന് ഇന്ന് തുടക്കമാകും

പുത്തിഗെ: പ്രവാചകർ മുഹമ്മദ് നബി(സ) യുടെ ആയിരത്തി അഞ്ഞൂറ്റി ഒന്നാമത് ജന്മദിന ഭാഗമായി മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ കീഴിലായി റബീഉൽ അവ്വൽ 1 മുതൽ 12 വരെ നടക്കുന്ന പ്രകീർത്തന പരിപാടികൾക്ക് ഇന്ന് വെള്ളി തുടക്കമാകും. പരിപാടിക്ക് മുന്നോടിയായി സ്വാഗതസംഘം ചെയർമാൻ സയ്യിദ് അഹ്‌മദ്‌ കബീർ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി. സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ മഖാം സിയാറത്തിന് സയ്യിദ് ഹുസൈൻ അമീൻ തങ്ങൾ നേതൃത്വം നൽകി. വൈകിട്ട് നാലു മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷൻ മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള ഫൈസിയുടെ അധ്യക്ഷതയിൽ കർണാടക ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ സാദാത്ത് തങ്ങൾ ഗുരുവായനകെരെ ഉദ്ഘാടനം ചെയ്യും. മുഹിമ്മാത്ത് മുദരിസ് അബ്ദുസ്സലാം അഹ്സനി കാമിൽ സഖാഫി പ്രകീർത്തന പ്രഭാഷണം നടത്തും. 

തുടർന്നുള്ള ദിവസങ്ങളിൽ കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ, സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി തങ്ങൾ ബായാർ, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ശഹീർ ബുഖാരി തങ്ങൾ മള്ഹർ, സയ്യിദ് യുപിഎസ് തങ്ങൾ അർളടുക്ക, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0