110 കെ വി പുതിയ ലൈനിൽ നാളെ മുതൽ വൈദ്യുതി പ്രവഹിക്കും; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

Sep 30, 2026 - 14:54
Sep 30, 2026 - 14:57
110 കെ വി പുതിയ ലൈനിൽ നാളെ മുതൽ വൈദ്യുതി പ്രവഹിക്കും; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

കാസർകോട്: കെ.എസ്.ഇ.ബി മൈലാട്ടി സബ്‌സ്റ്റേഷൻ മുതൽ വിദ്യാനഗർ സബ്‌സ്റ്റേഷൻ വരെയുള്ള 110 കെ.വി ലൈനിന്റെ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച ലൈനിൽ നാളെ വ്യാഴം മുതൽ വൈദ്യുതി പ്രവഹിച്ചുതുടങ്ങും. ഏത് സമയത്തും ലൈനിൽ വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

നായന്മാർമൂല മുതൽ കലക്ടറേറ്റ് കോമ്പൗണ്ടിനകത്തെ ലൊക്കേഷൻ വരെയാണ് പുതിയ 110 കെ.വി ലൈൻ നിർമ്മിച്ചിരിക്കുന്നത്. ലൈനിലേക്കോ ടവറിലേക്കോ നേരിട്ട് സമ്പർക്കം പുലർത്തുന്നത് അപകടകരമായതിനാൽ പൊതുജനങ്ങൾ ഇവയിൽനിന്ന് അകലം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

പുതിയ ലൈനിലോ ടവറിലോ അസാധാരണമായ എന്തെങ്കിലും അനുഭവപ്പെടുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിക്കണം. ഇതിനായി 9496011383, 9496010225, 9496011381 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0