തിരുനബി പഠനങ്ങൾ സാമൂഹിക സമസ്യകൾക്കുള്ള ഉദാത്ത മാർഗരേഖ: അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂർ

Aug 17, 2026 - 10:14
Aug 17, 2026 - 10:34
തിരുനബി പഠനങ്ങൾ സാമൂഹിക സമസ്യകൾക്കുള്ള ഉദാത്ത മാർഗരേഖ: അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂർ

പുത്തിഗെ: തിരുനബി(സ്വ) പ്രകീർത്തനങ്ങൾക്ക് പ്രാമാണിക അടിസ്ഥാനമുണ്ടെന്നും പ്രവാചകരെ കൂടുതൽ പഠന വിധേയമാക്കിയവരാണ് പ്രകീർത്തനത്തിൽ കൂടുതൽ മുൻപന്തിയിൽ നിന്നവരെന്നും മുഹിമ്മാത്ത് മുദരിസ് അബ്ദുസ്സലാം അഹ്‌സനി കാമിൽ സഖാഫി പഴമള്ളൂർ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ പ്രവാചക പ്രകീർത്തനം സദസ്സ് മൂന്നാം ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക അധ്യാപനങ്ങൾ സർവ്വതല സ്പർശിയായിരുന്നുവെന്നും അത്തരം പഠനങ്ങളിൽ നിന്നാണ് സമൂഹം മാർഗദർശനം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജമാൽ സഖാഫി പെർവാഡ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീൽ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥനയും സയ്യിദ് കരീം അൽ ഹാദി തങ്ങൾ സമാപന പ്രാർത്ഥനയും നടത്തി. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹൈദർ സഖാഫി തങ്ങൾ കുണ്ടാർ, കെ എച്ച് അബ്ദുറഹ്മാൻ സഖാഫി, ഹംസ മുസ്ലിയാർ കാനങ്ങാട്,  ഉമർ സഖാഫി കൊമ്പോട്, ബഷീർ സഅദി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ അസീസ് ഹിമമി ഗോസാഡ സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0