പ്രവാചകാനുചരർ മഹിത മൂല്യങ്ങളെ പ്രോജ്വലിപ്പിച്ചവർ: സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ

Aug 15, 2026 - 19:57
Aug 15, 2026 - 20:05
പ്രവാചകാനുചരർ മഹിത മൂല്യങ്ങളെ പ്രോജ്വലിപ്പിച്ചവർ: സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ

പുത്തിഗെ: സ്വന്തം ജീവനും സമ്പത്തും നൽകി പ്രവാചകൻ മുഹമ്മദ് നബിയെ ജീവന് തുല്യം സ്നേഹിച്ച പ്രവാചകാനുചരർ ലോകത്തിന് തന്നെ അനുപമമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാതൃകയാണെന്ന് സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂൽ പ്രവാചക പ്രകീർത്തന സദസ്സ് രണ്ടാം ദിവസത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേവലമായ അനുസരണത്തിനപ്പുറം പ്രവാചകന്റെ ഓരോ വാക്കിനും പ്രവൃത്തിക്കും മുന്നിൽ സ്വന്തം വ്യക്തിത്വം തന്നെ അലിയിച്ചുകളഞ്ഞവരായിരുന്നു പ്രവാചകാനുചരരെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹാജി അമീറലി ചൂരി അധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ ചേളാരി ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് ഇബ്രാഹിം ഖലീൽ അഹ്ദൽ തങ്ങൾ പ്രാരംഭ പ്രാർത്ഥനയും സയ്യിദ് മുസ്‌തഫ പൂക്കോയ തങ്ങൾ മമ്പാട് സമാപന പ്രാർത്ഥനയും നടത്തി.

സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്‌സനി, എം പി അബ്ദുല്ല ഫൈസി നെക്രാജെ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, മുഹ്‌യുദ്ധീൻ സഖാഫി, അബ്ദുസ്സലാം അഹ്‌സനി കാമിൽ സഖാഫി, ജമാൽ സഖാഫി പെർവാഡ്, കുഞ്ഞുമുഹമ്മദ് അഹ്‌സനി, അബ്ദുല്ല അഹ്‌സനി, അഹ്മദ് കബീർ സഅദി മൻച്ചി, ലത്തീഫ് സുറൈജി, ഇല്യാസ് ഹിമമി സഖാഫി, അബ്ബാസ് സഖാഫി മൻട്ടമ, ഹംസ സഖാഫി, ഖലീൽ ഹിമമി സഖാഫി കോട്ടമുടി, അബ്ദുറഹ്മാൻ ഹാജി കട്ടനടുക്ക തുടങ്ങിയവർ സംബന്ധിച്ചു. മുസ്‌തഫ സഖാഫി പട്ടാമ്പി സ്വാഗതവും അബ്ദുല്ല മുസ്‌ലിയാർ തുപ്പക്കൽ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0