തിരുനബി നിയോഗം മനുഷ്യരാശിക്ക് കാരുണ്യ സ്പർശം- സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം

Aug 24, 2026 - 14:42

അധസ്ഥിതികർക്കും ദുർബലർക്കും കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയവരാണ് പ്രവാചകരെന്നും തിരുനബിയുടെ ജന്മദിനത്തിന് ചെലവഴിക്കുന്ന ഊർജ്ജവും സമ്പാദ്യവുമെല്ലാം നമ്മുടെ കടപ്പാടുകളാണെന്നും സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷൻ പ്രവാചക പ്രകീർത്തന സദസ്സ് പത്താം ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകരുടെ കർമ്മ പ്രചോദനം ഇല്ലായിരുന്നുവെങ്കിൽ മനുഷ്യ ജീവിതം ദുസ്സഹകമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ദുറഹ്മാൻ അഹ്സനി അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂർ മുഖ്യപ്രഭാഷണം നടത്തി. 

സയ്യിദ് ഖമറലി തങ്ങൾ പ്രാരംഭ പ്രാർത്ഥനയും സയ്യിദ് ആരിഫ് തങ്ങൾ ചേവാർ സമാപന പ്രാർത്ഥനയും നടത്തി. സയ്യിദ് ഹബീബ് തങ്ങൾ, സയ്യിദ് മുനീറുൽ അഹദ്ൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി കർന്നൂർ, സിദ്ധീഖ് സഖാഫി ബായാർ, അലികുഞ്ഞി മദനി, ഹനീഫ് ഹാജി അടൂർ, അബ്ദുറഹ്മാൻ അടൂർ, ഹാജി അമീറലി ചൂരി, അഹ്‌മദലി ഹാജി ബെണ്ടിച്ചാൽ, ബദ്രിയ്യ മുഹമ്മദ്‌ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ഹാഫിസ് മജീദ് സഖാഫി സ്വാഗതവും ഹാഫിസ് റഹീം സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0