രാജ്യത്തിന്റെ ജനാധിപത്യ വീണ്ടെടുപ്പിനുള്ള സമരത്തിന് ഐക്യദാർഢ്യവുമായി കുഞ്ഞുകൈകൾ
കളത്തൂർ: ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യം വീണ്ടെടുക്കുന്നതിനുമായി രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മദീനാ മഖ്ദൂം മദ്റസത്തുൽ ബദരിയ സുന്നി ബാലസംഘം വിദ്യാർത്ഥികൾ. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മദ്റസയിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് അസംബ്ലി സദർ മുഅല്ലിം കെ.എം കളത്തൂർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യാരാജ്യത്തിന്റെ ജനാധിപത്യ സൗന്ദര്യവും, ഭരണഘടനാ മൂല്യങ്ങളുടെ പ്രസക്തിയും, നാളിതുവരെ കാത്തുസൂക്ഷിച്ച ഐക്യത്തിന്റെയും നന്മയുടെയും ഭദ്രതയും ചൂണ്ടിക്കാട്ടുന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും കുട്ടികൾ ഉയർത്തി. രാജ്യത്തിന്റെ തനിമ നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ ഇടപെടലുകളിലും ചേർന്നുനിൽക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു.
സിറാജുദ്ദീൻ അഹ്സനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സലീത്ത്, മുഹമ്മദ് സഹൽ, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് ശറഫുദ്ദീൻ, മുഹ്യുദ്ദീൻ ശാസിൽ, അഹ്മദ് റബീഹ്, യൂസുഫ് രിഫാഅത്ത് എന്നിവർ നേതൃത്വം നൽകി.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0